Mon. Dec 23rd, 2024
കൊൽക്കത്ത:

നന്ദിഗ്രാമിലെ ജനങ്ങൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തുമെന്ന് തൃണമൂലിൽനിന്ന്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ്​ മമത ബാനർജി ജനങ്ങളെ ഓർക്കുന്നത്​. എന്നാൽ താനും നന്ദിഗ്രാമിലെ ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ പഴക്കമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നന്ദിഗ്രാമിൽ മമതക്കെതിരായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്​ മുമ്പ്​ നടത്തിയ ക്ഷേത്ര സന്ദർശനത്തി​നുശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം. ​കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സുവേന്ദു അധികാരിക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുഗമിച്ചു.

മമതയും സുവേന്ദു അധികാരിയും നേർക്കുനേർ ഏറ്റുമുട്ടുന്ന ശ്രദ്ധേയ മണ്ഡലമാണ്​ നന്ദിഗ്രാം. മാർച്ച്​ 10ന്​ മമത ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പിൽ സുവേന്ദുവിന് 50,000ത്തിൽ അധികം ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ്​ നന്ദിഗ്രാം

By Divya