Thu. Jan 23rd, 2025
മലപ്പുറം:

മുസ്ലിം ലീഗ് സ്ഥാനാ‍ര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടി വൈകിയാണ് എത്തിയത്. പിവി അബ്ദുൾ വഹാബ്, ഇടി മുഹമ്മദ് ബഷീർ, കെപിഎ മജീദ് എന്നിവർ യോഗത്തിലുണ്ടായിരുന്നു.

മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥി ധാരണ ആയെങ്കിലും ലീഗിന്‍റെ അധിക സീറ്റുകളേതാണെന്ന തീരുമാനം വൈകിയതിനാൽ നേതൃതല ചർച്ചകൾ തുടരും. നിയമസഭ തിരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിനുമുള്ള സ്ഥാനാർത്ഥികളെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.

കെഎം ഷാജി അഴീക്കോട് തന്നെ മത്സരിക്കും. എംകെ മുനീറും സിറ്റിംഗ് സീറ്റിൽ തന്നെ മത്സരിക്കാനാണ് സാധ്യത. അധികമായി ലഭിച്ച പേരാമ്പ്രയിൽ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും ലീഗ് പരിഗണിക്കുന്നുണ്ട്.

By Divya