Mon. Dec 23rd, 2024
ചെന്നൈ:

മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ വരുന്ന തമിഴ്​നാട്​ നിയമസഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. ഇത്​ സംബന്ധിച്ച്​ പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്​ വെള്ളിയാഴ്ചയാണ്​.
കമൽ ഹാസൻ ഏത്​ സീറ്റിൽ നിന്ന്​ മത്സരിക്കുമെന്നത്​ സംബന്ധിച്ച്​ അനിശ്ചിതത്വം നില നിന്നിരുന്നു.

ചെന്നൈയിൽ നിന്നുള്ള ഏതെങ്കിലും സീറ്റിൽ നിന്ന്​ മത്സരിക്കുമെന്നായിരുന്നു നേരത്തെ നിലനിന്നിരുന്ന അഭ്യൂഹം. കോയമ്പത്തൂരിൽ നിന്ന്​ മത്സരിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച്​ നിലനിന്നിരുന്ന മുഴുവൻ അഭ്യൂഹങ്ങളും അവസാനിപ്പിച്ചുക്കൊണ്ടാണ്​ പാർട്ടി ഇപ്പോൾ പ്രഖ്യാപനം നടത്തിയിരിക്കുന്നത്​.

നിയമസഭ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന്​ കമൽ ഹാസൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്​. ശേഷി​ക്കുന്ന സീറ്റുകളിൽ സഖ്യകക്ഷികൾ മത്സരിക്കും. സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്​ഥാനാർത്ഥി കമൽ ഹാസൻ ആണെന്ന്​ ആൾ ഇൻഡ്യ സമത്വ മക്കൾ കക്ഷി നേതാവ്​ ശരത്​ കുമാർ നേരത്തെ വ്യക്​തമാക്കിയിട്ടുണ്ട്​.

സഖ്യത്തിന്‍റെ ഭാഗമായി 40 സീറ്റുകളിൽ ശരത്​ കുമാറിന്‍റെ പാർട്ടി മത്സരിക്കുന്നുണ്ട്.

By Divya