Wed. Jan 22nd, 2025
ന്യൂഡൽഹി:

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ബിജെപിക്ക്​ വോട്ടില്ല’ ഹാഷ്​ടാഗ്​. അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘നോ വോട്ട്​ ടു ബിജെപി’ എന്ന ഹാഷ്​ടാഗാണ്​ ട്വിറ്ററിൽ ട്രെൻഡിങ്​.

നിരവധിപേർ ഹാഷ്​ടാഗ്​ പങ്കുവെച്ച്​ കേന്ദ്രസർക്കാറി​ന്‍റെ ജനവിരുദ്ധ നയങ്ങ​ൾക്കെതിരെ ട്വീറ്റ്​ ചെയ്​തു. പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ പ്രചാരണം ആരംഭിച്ചിരുന്നു. കർഷക ദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന്​ ആഹ്വാനം ചെയ്​താണ്​ കർഷകരുടെ പ്രചാരണം.

ബംഗാളിൽ കർഷകരുടെ നേതൃത്വത്തിൽ ബിജെപിക്ക്​ വോട്ടില്ല എന്ന പ്രചാരണ വാക്യവുമായി പ്രകടനം നടത്തുകയും ചെയ്​തിരുന്നു. ഇതിനോടനുബന്ധിച്ചാണ്​ ‘നോ വോട്ട്​ ടു ബിജെപി’ പ്രതി​ഷേധം ട്വിറ്ററിലും ഉയർന്നത്​.

By Divya