Wed. Jan 22nd, 2025
തമിഴ്നാട്:

തമിഴ്‌നാട്ടിൽ ടിടിവി ദിനകരൻ്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും എസ്ഡിപിഐയും സഖ്യത്തിൽ. എസ്ഡിപിഐ നേതാക്കള്‍ എഎംഎംകെ മേധാവി ടിടിവി ദിനകരനെ ഓഫിസില്‍ സന്ദര്‍ശിച്ചാണ് സഖ്യത്തിനു ധാരണയായത്. ഇതനുസരിച്ച് എസ്ഡിപിഐ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കും. അലന്ദൂര്‍, അംബൂര്‍, ട്രിച്ചി നോര്‍ത്ത്, തിരുവാരൂര്‍, മധുര സെന്‍ട്രല്‍, പാലയംകോട്ടൈ എന്നീ സീറ്റുകളിലാണ് ജനവിധി തേടുക.

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 15 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബുധനാഴ്ച എഎംഎംകെ പുറത്തുവിട്ടിരുന്നു. മുന്‍ സംസ്ഥാന മന്ത്രിമാരായ പി പളനിയപ്പന്‍, ജി സെന്തമിജന്‍, സി ഷണ്‍മുഖവേലു എന്നിവര്‍ യഥാക്രമം പാപ്പിരേഡിപട്ടി, സൈദാപേട്ട്, മദാദുകുളം എന്നിവിടങ്ങളില്‍ നിന്ന് മത്സരിക്കുമെന്ന് ദിനകരന്‍ അറിയിച്ചിരുന്നു.

By Divya