Wed. Dec 18th, 2024
കോട്ടയം:

പിറവം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ സിപിഐഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയെ തള്ളി ജില്ലാ നേതൃത്വം. പാര്‍ട്ടി അംഗത്തെ പുറത്താക്കേണ്ടത് ജില്ലാ കമ്മിറ്റിയാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു.

ലോക്കല്‍ കമ്മിറ്റിയുടെ നടപടിയെക്കുറിച്ച് അറിയില്ല. ലോക്കല്‍ കമ്മിറ്റിയുടെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്നും വാസവന്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ സിന്ധുമോളുടേത് മികച്ച പ്രവര്‍ത്തനമാണ്. അവര്‍ പിറവത്ത് യോജിച്ച സ്ഥാനാര്‍ത്ഥി തന്നെയാണെന്നും വാസവന്‍ പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോള്‍ ജേക്കബിനെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി എന്നായിരുന്നു ലോക്കല്‍ കമ്മിറ്റിയുടെ പ്രസ്താവന

By Divya