Fri. May 3rd, 2024
സു​ൽ​ത്താ​ൻ ബ​ത്തേ​രി:

യുഡിഎഫിന് അ​ൽ​പം മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​മാ​യാ​ണ് രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യെ കാ​ണു​ന്ന​ത്. ഇ​ത്ത​വ​ണ മൂ​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന എസി ബാലകൃഷ്ണനെ തളയ്ക്കാൻ എ​ൽഡിഎഫ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തിെൻറ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന എംഎസ് വി​ശ്വ​നാ​ഥ​നെ​യും.

ഇ​ത്ത​വ​ണ​യും സ്ഥാ​നാ​ർ​ത്ഥിത്വം ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് കെപിസിസി സെ​ക്ര​ട്ട​റി​സ്ഥാ​ന​വും കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​വും രാ​ജി​വെ​ച്ച്​ വി​ശ്വ​നാ​ഥ​ൻ സിപിഎമ്മിൽ ചേ​ർ​ന്ന​ത്. ഐസിക്കെതിരെ ക​ള​ത്തി​ലി​റ​ങ്ങാ​ൻ വി​ശ്വ​നാ​ഥ​നേ​ക്കാ​ൾ മി​ക​ച്ചൊ​രു സ്ഥാ​നാ​ർ​ത്ഥിയില്ലെന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സിപിഎം അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ പോ​രാ​ട്ട​ത്തി​നി​ട​യി​ൽ എ​ൻഡിഎ എ​ത്ര വോ​ട്ടു​ക​ൾ നേ​ടു​മെ​ന്ന​തും നി​ർ​ണാ​യ​ക​മാ​ണ്.

2011ൽ ​ആ​ദ്യ​മാ​യി അ​ങ്ക​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ ഐസിക്ക് 7,583 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു. 2016ൽ ​അ​ത് 11,198 ആ​യി ഉ​യ​ർ​ത്തി. വ​ട​ക്കേ വ​യ​നാ​ട്ടി​ൽ​നി​ന്ന്​ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ​ത്തി 10 വ​ർ​ഷം​കൊ​ണ്ട് മ​ണ്ഡ​ല​ത്തി​ൽ ഐസി നേ​ടി​യ ജ​ന​സ​മ്മ​തി​യെ അ​തേ നാ​ണ​യ​ത്തി​ൽ നേ​രി​ടാ​നാ​ണ് സിപിഎം ഇ​ത്ത​വ​ണ ശ്ര​മി​ച്ചി​ട്ടു​ള്ള​ത്.

By Divya