ലിസ്ബണ്‍:
ഓഡിയോ കാസറ്റുകള്‍ കണ്ടെത്തിയ ഡച്ച് എഞ്ചിനീയര്‍ ലൂ ഓട്ടന്‍സ് അന്തരിച്ചു. 94 വയസ്സായിരുന്നു. ജന്മനാടായ ഡ്യൂയിസില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് കുടുംബം മരണവിവരം പുറത്തുവിട്ടത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ലൂ ഓട്ടന്‍സ്.
1960കളിലാണ് ലൂ ഓട്ടന്‍സ് കാസറ്റുകള്‍ രൂപകല്‍പന ചെയ്യുന്നത്. കാസറ്റുകളുടെ വരവ് ജനങ്ങളുടെ സംഗീതാസ്വാദനത്തില്‍ അടിമുടി മാറ്റം വരുത്തി. കോടികണക്കിന് കാസറ്റുകളാണ് അക്കാലത്ത് ലോകം മുഴുവനുമായി വിറ്റഴിഞ്ഞത്.
1960ലാണ് ഫിലിപ്‌സിന്റെ പ്രൊഡക്ട് ഡെവലപ്പമെന്റ് വിഭാഗം തലവനായി ഓട്ടന്‍സ് ചുമതലയേല്‍ക്കുന്നത്. ഓട്ടന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ നിരവധി പരീക്ഷണങ്ങളിലൂടെ ഫിലിപ്‌സ് കമ്പനി ഓഡിയോ കാസറ്റ് രൂപപ്പെടുത്തി.