Fri. Apr 4th, 2025
മുംബൈ:

മുകേഷ് അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടകവസ്തു നിറച്ച വാഹനത്തിൻ്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയ്‌ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കൃത്യമായ തെളിവ് ലഭിക്കുന്നത് വരെ ഇത്തരം പ്രചരണം നടത്തരുതെന്നും ഉദ്ദവ് പറഞ്ഞു. സച്ചിന്‍ വാസെ ഒസാമ ബിന്‍ലാദന്‍ അല്ലല്ലോ.

അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇത്തരം ആരോപണങ്ങള്‍ നടത്തുന്നത് ശരിയല്ല. കേസന്വേഷണം പൂര്‍ത്തിയാകട്ടെ. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് സര്‍ക്കാര്‍ പക്ഷം.

By Divya