Wed. Jan 22nd, 2025
ന്യൂഡൽഹി:

ഗതാഗത മന്ത്രി നിതിൻ ഗഡ്​കരിയുമായി അടുത്ത ബന്ധമുള്ള കമ്പനിയും സ്വീഡിഷ്​ ബസ്​ നിർമാതാക്കളായ സ്​കാനിയയും തമ്മിലുള്ള ഇടപാട്​ വിവാദത്തിൽ. സ്വീഡിഷ്​ മാധ്യമമാണ്​ ഇടപാടിലെ അഴിമതിയെ കുറിച്ച്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. സ്​കാനിയ നടത്തിയ അഭ്യന്തര അന്വേഷണത്തിലാണ്​ ഗഡ്​കരിയുമായുള്ള ഇടപാടിലെ വിവരങ്ങൾ ആദ്യമായി പുറത്ത്​ വന്നതെന്നും സ്വീഡിഷ്​ മാധ്യമം വ്യക്​തമാക്കുന്നു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിക്ക്​ ആഡംബര ബസ് സ്​കാനിയ​ നൽകിയതും വിവാദമായിട്ടുണ്ട്​. 2017 അവസാനമാണ്​ ആഡംബര ബസ്​ ഗഡ്​കരിക്ക്​ നൽകിയ വിവരം സ്​കാനിയ ഓഡിറ്റർമാർക്ക്​ ലഭിക്കുന്നത്​. ഇതിന്​ പുറമേ ഇന്ത്യയിലെ കരാറുകൾ ലഭിക്കുന്നതിന്​ സ്​കാനിയ വലിയ രീതിയിൽ കൈക്കൂലി നൽകിയെന്നും കമ്പനി കണ്ടെത്തി. സ്വിഡീഷ്​ ന്യൂസ്​ ചാനലായ എസ്​വി ടി യാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

By Divya