Wed. Jan 22nd, 2025

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിൽ കളിക്കുന്ന ടീം ആവും ടി-20 ലോകകപ്പിലും കളിക്കുക എന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. പരമ്പര അവസാനിക്കുന്നതോടെ ഇതിൽ വ്യക്തത ലഭിക്കുമെന്നും റാത്തോർ പറഞ്ഞു. ഇ എസ് പി എൻ ക്രിക്ക്ഇൻഫോയോടാണ് റാത്തോറിൻ്റെ പ്രതികരണം.

“ടി-20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുക. ബാറ്റിംഗ് യൂണിറ്റ് ഒന്ന് തയ്യാറാവുക എന്നേയുള്ളൂ. ഈ പരമ്പര അവസാനിക്കുമ്പോൾ നമ്മൾ അറിയും, ‘ഇതാണ് ലോകകപ്പ് കളിക്കാൻ പോകുന്ന ടീം.’ ഭാഗ്യവശാൽ അത് ഈ പരമ്പരയിൽ സംഭവിക്കുമെന്ന് കരുതുന്നു.

ഈ ടീമിൽ ഒരുപാട് മാറ്റങ്ങളുണ്ടാവില്ല എന്ന് എനിക്കുറപ്പാണ്. കാരണം, ഇപ്പോൾ നമ്മൾ തയ്യാറാണ്. ഇനി ആർക്കെങ്കിലും ഫോം നഷ്ടപ്പെട്ടാലോ പരുക്ക് പറ്റിയാലോ അതിനു മാറ്റം വന്നേക്കാം.”- റാത്തോർ പറഞ്ഞു.

By Divya