Thu. Oct 31st, 2024
തിരുവനന്തപുരം:

ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും. ആറ്റിങ്ങലില്‍ അഡ്വ എ ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ആര്‍എസ്പിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചവറയില്‍ ഷിബു ബേബി ജോണും ഇരവിപുരത്ത് ബാബു ദിവാകരനും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും സ്ഥാനാര്‍ത്ഥികളാകും.

രാവിലെ 11 മണിക്ക് ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകള്‍ സംബന്ധിച്ചായിരുന്നു നേരത്തെ യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടായിരുന്നത്. ഈ രണ്ട് മണ്ഡലങ്ങള്‍ക്ക് പകരം മറ്റ് രണ്ട് മണ്ഡലങ്ങള്‍ വേണമെന്ന ആവശ്യമായിരുന്നു ആര്‍എസ്പി മുന്നോട്ട് വച്ചിരുന്നത്.

ആറ്റിങ്ങലിന് പകരം കൊല്ലമോ കുണ്ടറയോ വേണമെന്നും കയ്പമംഗലത്തിന് പകരം അമ്പലപ്പുഴ സീറ്റ് വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ രണ്ട് ആവശ്യങ്ങളും യുഡിഎഫ് നേതൃത്വം നിരാകരിച്ചു. ഇതോടെ ആറ്റിങ്ങലും കയ്പമംഗലത്തും ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായി.

By Divya