ജിദ്ദ:
ലോകം അഭിമുഖീകരിക്കുന്ന പൊതുവായ വെല്ലുവിളികളെ നേരിടേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് സൗദി ആഭ്യന്തമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രിമിനൽ നീതിക്കും വേണ്ടി ജപ്പാനിലെ ക്യോട്ടോയിൽ വെർച്ചൽ സംവിധാനത്തിൽ സംഘടിപ്പിച്ച 14ാമത് യുഎൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് നാം ഇപ്പോൾ പൊതുവായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിലേറ്റവും മുന്നിൽ കൊവിഡും അതിൻറെ ആരോഗ്യവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളാണ്. ജി20യുടെ അധ്യക്ഷ പദവിയിൽനിന്നുകൊണ്ട് കോവിഡിനെതിരെയുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സൗദി അറേബ്യ ഏകോപിപ്പിക്കുകയുണ്ടായി.
കൊവിഡ് പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 500 ദശലക്ഷം ഡോളർ സഹായമായി നൽകിയതായും ആഭ്യന്തരമന്ത്രി പറഞ്ഞു.