Mon. Dec 23rd, 2024
കൊല്‍ക്കത്ത:

തിരഞ്ഞെടുപ്പ് റാലിക്കിടെ താനൊരു ഹിന്ദുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹിന്ദുവായ ആളാണ് മമതയെന്നാണ് അദ്ദേഹം പറഞ്ഞത്.

‘തിരഞ്ഞെടുപ്പ് അടുത്തതോടെ മമത ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലാണോ പള്ളിയിലാണോ പോകേണ്ടതെന്ന് അവര്‍ക്ക് അറിയില്ല,’ ഗിരിരാജ് സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ റാലിക്കിടെയാണ് താനൊരു ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത രംഗത്തെത്തിയത്. 70:30 എന്ന വോട്ടുവിഹിതത്തിൻ്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനാകില്ല. ഞങ്ങള്‍ക്ക് എല്ലാവരും തുല്യരാണെന്നും മമത പറഞ്ഞിരുന്നു. ഹിന്ദു- മുസ്‌ലിം കാര്‍ഡിറക്കിയാണ് സുവേന്തു അധികാരി പ്രചരണം നടത്തുന്നതെന്നും മമത പറഞ്ഞു.

By Divya