Mon. Nov 18th, 2024
അബുദാബി:

അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം പഠനവിധേയമാക്കുന്നതിനു യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹമായ ഡിഎംസാറ്റ്–1 ഈ മാസം 20നു വിക്ഷേപിക്കും. റഷ്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഡിഎംസാറ്റ്–1 കുതിക്കുക. സമുദ്രത്തിലെ അവസ്ഥകളും മനസിലാക്കാൻ ഇതിലൂടെ സാധിക്കും. 15 കിലോ ഭാരമുള്ള നാനോ സാറ്റലൈറ്റ് സോയുസ് 2.1എ റോക്കറ്റിലാണ് ബഹിരാകാശ യാത്ര നടത്തുക.

ഭ്രമണപഥത്തിൽ ഭൂമിയിൽനിന്നും 730 കിലോമീറ്റർ അകലത്തിൽ എത്തുന്ന ഡിഎംസാറ്റ്–1 യുഎഇയുടെ അന്തരീക്ഷ വായു മലിനീകരണവും ഹരിതഗൃഹ വാതകവും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് കൈമാറും. സൗദി അറേബ്യ ഉൾപ്പെടെ 18 രാജ്യങ്ങളിൽനിന്നുള്ള ചെറിയ ഉപഗ്രഹങ്ങളുമായാണ് സോയുസ് ബഹിരാകാശത്തേക്കു കുതിക്കാനൊരുങ്ങുന്നത്.

By Divya