Sun. Dec 22nd, 2024
കൊച്ചി:

ഡോളർ കടത്ത് കേസിലെ സ്വപ്‍നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി സിപിഎം. സിപിഎം നേതാവ് കെ ജെ ജേക്കബ് ആണ് പരാതി നൽകിയത്. രഹസ്യ മൊഴി പുറത്ത് പോയത് കോടതി അലക്ഷ്യമെന്നും കസ്റ്റംസ് കമ്മീഷണർക്കെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കണമെന്നുമാണ് പരാതിയിലുള്ളത്.

പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറൽ, കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന് നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നിർദ്ദേശിച്ചണ് എജി, കസ്റ്റംസ് കമ്മീഷണർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുള്ളതായി സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയെന്നാണ് കസ്റ്റസ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.

കോൺസുലേറ്റിന്‍റെ സഹായത്തോടെയുള്ള ഡോളർകടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദ്ദേശപ്രകാരം ആയിരുന്നുവെന്നും സ്വപ്ന രഹസ്യ മൊഴി നൽകിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. മുൻ യുഎഇ കോൺസുൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഇവർക്കിടയിൽ അനധികൃത പണമിടപാട് നടന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

By Divya