Fri. Apr 26th, 2024
കൊ​ൽ​ക്ക​ത്ത:

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​ന്ത്യ​ക്ക് മോ​ദി​യു​ടെ പേ​ര് ന​ൽ​കു​ന്ന ദി​വ​സം വി​ദൂ​ര​മ​ല്ലെ​ന്നാ​ണ് കൊൽ​ക്ക​ത്ത​യി​ൽ വ​നി​താ​ദി​ന റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വെ മ​മ​ത പ​രി​ഹ​സി​ച്ച​ത്.

“അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്റ്റേ​ഡി​യ​ത്തി​ന് മോ​ദി​യു​ടെ പേ​ര് ന​ൽ​കി. കൊവി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ സ്വ​ന്തം ചി​ത്രം വെ​ച്ചു. ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ഐ​എ​സ്ആ​ർ​ഒ വ​ഴി സ്വ​ന്തം ചി​ത്ര​വും അ​യ​ച്ചു​ക​ഴി​ഞ്ഞു. ഇ​നി രാ​ജ്യ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ടു​ന്ന ദി​വ​സ​മാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്’-​മ​മ​ത പ​റ​ഞ്ഞു.

തിരഞ്ഞെടുപ്പാകുന്ന സമയത്താണ് ബിജെപി നേതാക്കള്‍ നുണകളും മറ്റും പറഞ്ഞ് ബംഗാളിലേക്ക് എത്തുന്നത്. മോദി സ്ത്രീ സുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നു. എന്താണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ?, എന്താണ് അദ്ദേഹത്തിന്‍റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അവസ്ഥ – മമത ചോദിക്കുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളിലേക്ക് മോദിയും അമിത് ഷായും തങ്ങളുടെ ശ്രദ്ധ നല്‍കണം. പ്രത്യേകിച്ച് ഗുജറാത്തിലേക്ക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിവസം രണ്ട് മരണങ്ങളും, നാല് ബലാത്സംഗങ്ങളും നടക്കുന്നുണ്ട്.

ഞാനും ബിജെപിയും തമ്മിലാണ് ബംഗാളിലെ 294 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും മമത ബാനര്‍ജി റാലിയില്‍ പ്രസ്താവിച്ചു. വനിത റാലി കൊല്‍ക്കത്തയിലെ കോളേജ് സ്ക്വയര്‍ എരിയയില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ കൊല്‍ക്കത്ത വഴി അഞ്ച് കിലോമീറ്റര്‍ പിന്നിട്ട് ഡോറീന ക്രോസിംഗിലാണ് അവസാനിച്ചത്.

By Divya