Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി ജയിലില്‍ അടച്ച സംഭവം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ബിബിസിയാണ് സിദ്ദീഖ് കാപ്പന് സംഭവിച്ചതിനെക്കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

” സിദ്ദീഖ് കാപ്പന്‍: ജയില്‍ഡ് ആന്‍ഡ് ടോര്‍ച്ചേര്‍ഡ് ഫോര്‍ ട്രൈയിങ്ങ് ടു റിപ്പോര്‍ട്ട് റെയിപ്പ്” എന്ന തലക്കെട്ടിലാണ് ബിബിസി സിദ്ദീഖ് കാപ്പന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗീത പാണ്ഡേ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സിദ്ദീഖ് കാപ്പന്‍ ഇതേ സംഭവം തന്നെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബിബിസി പ്രതിനിധിയായ താന്‍ നേരിട്ടതില്‍ നിന്നും വിഭിന്നമായ അനുഭവത്തിലൂടെയാണ് കടന്നുപോയതെന്ന് പറയുന്നു.

കാപ്പന്‍ 150 ദിവസത്തിലധികമായി ജയിലില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ബിബിസിയില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാപ്പന് പൊലീസ് കസ്റ്റഡിയില്‍ ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹ രോഗിയായ കാപ്പന് മരുന്നുകള്‍ പോലും നിഷേധിച്ച സംഭവത്തെയും റിപ്പോര്‍ട്ടില്‍ പ്രധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ അല്‍ ജസീറയും സിദ്ദീഖ് കാപ്പനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് എഴുതി തയ്യാറാക്കിയിരുന്നു.

By Divya