Wed. Jan 22nd, 2025
തിരുവനന്തപുരം:

സിപിഎം സ്ഥാനാർത്ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് രാജിയും പ്രതിഷേധവും. എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാല് അംഗങ്ങള്‍ രാജിവച്ചു. വെളിയങ്കോട് എല്‍സിയിലെ നാല് അംഗങ്ങളും രാജിവച്ചു. ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിക്കത്ത് നല്‍കി. 

സിപിഎമ്മിൻ്റെ സിറ്റിങ് മണ്ഡലമായ പൊന്നാനിയില്‍ ടിഎം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഭൂരിപക്ഷം ലോക്കല്‍ കമ്മിറ്റികളും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ സിദ്ദിഖിനായി പരസ്യ പ്രതിഷേധവുമായി അണികൾ രംഗത്തുവന്നിരുന്നു. അതേസമയം, പ്രതിഷേധം തന്‍റെ അറിവോടെയല്ലെന്ന് ടിഎം സിദ്ദിഖ് വ്യക്തമാക്കി.

പ്രതിഷേധം പാടില്ലെന്ന് ഫെയ്സ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നതായും സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാൽ, പൊന്നാനിയിൽ നടന്ന പ്രതിഷേധത്തെ കുറിച്ച് ടിവിയിൽ കണ്ട അറിവ് മാത്രമെന്നാണ് സിപിഎം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ പ്രതികരണം.

By Divya