Sun. Dec 22nd, 2024
ദുബായ്:

എടിപി റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാംസ്ഥാനം സ്വന്തമാക്കിയ റെക്കോര്‍ഡ് ഇനി സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചിൻ്റെ പേരില്‍. റോജര്‍ ഫെഡററുടെ 310 ആഴ്ചയുടെ റെക്കോര്‍ഡാണ് ജോകോവിച്ച് മറികടന്നത്. ജോകോവിച്ച് ഒന്നാം റാങ്കില്‍ 311-ാം ആഴ്ച്ചയിലേക്ക് കടന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായി പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം നേടിയാണ് ജോകോവിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 2005ല്‍ ആദ്യ നൂറിലെത്തിയ ജോകോവിച്ച് തൊട്ടടുത്ത വര്‍ഷം അന്‍പതാം റാങ്കിലും 2007ല്‍ ആദ്യ പത്തിലുമെത്തി.

ഇരുപത്തിനാലാം വയസ്സില്‍ 2011 ജൂലൈ നാലിനാണ് ജോകോവിച്ച് ആദ്യമായി ഒന്നാം റാങ്ക് സ്വന്തമാക്കിയത്. വ്യത്യസ്ത കാലങ്ങളിലായി അഞ്ച് തവണയാണ് ജോകോവിച്ച് ഒന്നാം റാങ്കിലെത്തിയത്

By Divya