Wed. Jan 22nd, 2025
മ​നാ​മ:

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ പു​രോ​ഗ​തി​യും വ​ള​ര്‍ച്ച​യും നേ​ടി​യ​താ​യി മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി.
കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ വ​നി​ത​ക​ള്‍ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക-​രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളി​ല്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ വി​ല​യി​രു​ത്തി.

അ​ന്താ​രാ​ഷ്​​ട്ര വ​നി​ത​ദി​ന​മാ​ച​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് സ്ത്രീ​ക​ള്‍ക്ക് അ​ര്‍ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ ബ​ഹ്റൈ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ൻറെ ഇ​ട​പെ​ട​ലു​ക​ളും നീ​ക്ക​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നെന്ന് മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി​യ​ത്. വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നും ബ​ഹ്റൈ​ന്‍ വ​നി​താ സു​പ്രീം​കൗ​ണ്‍സി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു.

By Divya