Wed. Jan 22nd, 2025
മനാമ:

ബഹ്​റൈനിലെ ​പ്രവാസി ജോലിക്കാർക്ക്​ മാതാപിതാക്കളെയോ 24 വയസ്സിന്​ മുകളിൽ പ്രായമുള്ള മക്കളെയോ സ്​പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്​ ജനറൽ ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​.

ആരോഗ്യ ഇൻഷുറൻസ്​ പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്​പോൺസർ ചെയ്യാൻ പ്രതിമാസം 400 ദിനാർ ശമ്പളം വേണം. നേരത്തെ ഇത്​ 250 ദിനാർ ആയിരുന്നു.

By Divya