Sun. Dec 22nd, 2024
അബുദാബി:

ഭക്ഷണം ഹലാൽ ആണോ എന്നറിയാൻ യുഎഇ ലാബിൽ ശാസ്ത്രീയ പരിശോധനക്ക് സംവിധാനം. ഉദ്പന്നങ്ങളിൽ പന്നിയിറച്ചിയുടെ ഡിഎൻഎ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് പരിശോധന. അബുദാബയിലാണ് ഡിഎൻഎ സാങ്കേതികവിദ്യയിലുള്ള പരിശോധന നടത്തുക.

മൃഗങ്ങളുടെ പ്രോട്ടീനും മാംസവും ഉപയോഗിച്ച് വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. സംസ്‌കരിച്ച ഭക്ഷണങ്ങളിൽ മറഞ്ഞിരിക്കുന്ന മാംസ സാന്നിധ്യം തിരിച്ചറിയുക എന്നതും പ്രയാസമാണ്. ഇത്തരം ഭക്ഷ്യഉൽപ്പന്നങ്ങൾ പരിശോധിക്കാനാണ് അബുദാബി അമാൻ ലാബ് പരിശോധനക്കാനയി ആർടിപിസിആർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.

പൊതുസ്വകാര്യ മേഖലയിലെ ഇടപാടുകാരിൽ നിന്നുള്ള ഭക്ഷ്യ സാമ്പിളുകളിൽ പന്നിയിറച്ചി ഡിഎൻഎ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ജനിതകമാറ്റം വരുത്തിയ ജീവിയുടെ സാന്നിധ്യം മികച്ച ഡിഎൻഎ പിസിആർ പരിശോധനയിലൂടെ കണ്ടെത്താനാകും.

By Divya