Thu. Jan 23rd, 2025
ബെഗുസാര:

എംപിമാരും എംഎല്‍എമാരും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് തന്നെ വിളിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ബെഗുസാരായിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഉദ്യോഗസ്ഥരെക്കുറിച്ച് പരാതിയുമായി എത്തുന്ന ആളുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഗിരിരാജ്
സിംഗ് ജനങ്ങളോട് തങ്ങളെ കേള്‍ക്കാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരെ അടിക്കാന്‍ പറഞ്ഞത്.

”ഞാന്‍ അവരോട് പറയുന്നു, എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ക്കായി എന്റെ അടുത്ത് വരുന്നത്. എംപിമാര്‍, എംഎല്‍എമാര്‍, ഗ്രാമ മുഖ്യന്‍മാര്‍, ഡിഎംമാര്‍, എസ്ഡിഎമ്മുകള്‍, ബിഡിഒകള്‍ … ഇവയെല്ലാം ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരാണ്. അവര്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, രണ്ട് കൈകളിലും ഒരു മുള വടി എടുത്ത് അവരുടെ തലയില്‍ തകര്‍ക്ക്, ”സിംഗ് പറഞ്ഞു.

By Divya