Sun. Dec 22nd, 2024
മസ്കറ്റ്:

ദു​ക​മി​ലേ​ക്കു​ള്ള പ്ര​കൃ​തി വാ​ത​ക പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. 221 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പൈ​പ്പ്​​ലൈ​ൻ 98 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ലാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. സൈ​ഹ്​ നി​ഹാ​യ്​​ദ വാ​ത​ക പാ​ട​ത്തു​നി​ന്നാ​ണ്​ ​ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലേ​ക്കു​ള്ള പൈ​പ്പ്​​ലൈ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ വി​വി​ധ ക​മ്പ​നി​ക​ൾ​ക്ക്​ ഇ​ന്ധ​ന​മാ​യി പ്ര​കൃ​തി​വാ​ത​കം ഉ​പ​യോ​ഗി​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന്​ പൈ​പ്പ് ലൈനിന്റെ പ്ര​വ​ർ​ത്ത​ന ചു​മ​ത​ല​യു​ള്ള ഒ​ക്യു ഗ്യാ​സ്​ നെ​റ്റ്​​വ​ർ​ക്​​സ് ക​മ്പ​നി അ​റി​യി​ച്ചു. പൂ​ർ​ണ ശേ​ഷി​യി​ലാ​ണെ​ങ്കി​ൽ ഒ​രു ദി​വ​സം 25 ദ​ശ​ല​ക്ഷം ക്യു​ബി​ക്ക്​ മീ​റ്റ​ർ വാ​ത​ക​മാ​ണ്​ പൈ​പ്പ്​​ലൈ​ൻ വ​ഴി എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന്​ ഒ​ക്യൂ ഗ്യാ​സ്​ നെ​റ്റ്​​വ​ർ​ക്​​​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ മ​ൻ​സൂ​ർ ബി​ൻ അ​ലി അ​ൽ ആ​ബി​ദ​ലി പ​റ​ഞ്ഞു.

2016 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ പൈ​പ്പ്​​ലൈ​നി​ൻ്റെ നിർമാണ ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത്. ഈ​ജി​പ്​​ഷ്യ​ൻ ക​രാ​റു​കാ​രാ​യ പെ​ട്രോ​ജെ​റ്റാ​ണ്​ പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പൈ​പ്പ്​​ലൈ​ൻ വ​ഴി​യു​ള്ള പ്ര​കൃ​തി വാതകത്തിന്റെ ആ​ദ്യ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ ഒ​ന്ന്​ ദു​കം പ​വ​ർ ക​മ്പ​നി​യാ​ണ്. ​ദു​ക​മി​ലെ വൈ​ദ്യു​തി, ജ​ല ഉ​ൽ​പാ​ദ​ന രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി സെ​ൻ​ട്ര​ൽ യൂ​ട്ടി​ലി​റ്റീ​സ്​ ക​മ്പ​നി​യു​ടെ​യും (മ​റാ​ഫി​ക്ക്) ഗ​ൾ​ഫ്​ പ​സ​ഫി​ക്ക്​ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ടെ​യും സം​യു​ക്​​ത സം​രം​ഭ​മാ​ണ്.

480 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ്​ ദു​കം പ​വ​ർ ക​മ്പ​നി​യു​ടെ മൊ​ത്തം നി​ക്ഷേ​പം. 326 മെഗാവാട്ടിന്റെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന പ്ലാ​ൻ​റും 36,000 ക്യു​ബി​ക്ക്​ മീ​റ്റ​ർ ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ലാ​ൻ​റു​മാ​ണ്​ ഉ​ള്ള​ത്. ഇ​വി​ടെ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ദു​കം റി​ഫൈ​ന​റി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​രി​ക്കും പ്രാ​ഥ​മി​ക​മാ​യി
ഉപയോഗിക്കുക.

By Divya