Mon. Dec 23rd, 2024
തിരുവനന്തപുരം:

പഞ്ചവടിപ്പാലം എന്ന ചീത്തപ്പേര് ഇനിയില്ല. രണ്ടാം വരവിൽ ദീപപ്രഭയിൽ തിളങ്ങി പാലാരിവട്ടം പാലം ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. ഞായറാഴ്ചയാണ് ഉദ്‌ഘാടനം. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കും. 160 ദിവസം കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. സെപ്റ്റംബർ 28 നായിരുന്നു പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചത്.

എട്ടുമാസം പുനർനിർമ്മാണത്തിനായി അനുവദിച്ചു. എന്നാൽ ഡിഎംആർസിയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റി വളരെ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി

By Divya