Mon. Dec 23rd, 2024
കുവൈറ്റ് സിറ്റി:

നിയമലംഘകരെ കണ്ടെത്താന്‍ കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുക.

കര്‍ഫ്യൂ സമയങ്ങളില്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോം ഡെലിവറി ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ഇഖാമ പരിശോധിക്കുമ്പോള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്ന ജോലിയല്ല ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍ അവരെ താമസകാര്യ വകുപ്പിന് കൈമാറും.

ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യും. കര്‍ഫ്യൂ സമയത്ത് യാത്ര ചെയ്യാനുള്ള അനുമതികള്‍ കര്‍ശനമായി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

By Divya