Mon. Dec 23rd, 2024
റിയാദ്:

ആശ്രിത വിസയില്‍ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ വിദേശത്താണെങ്കിലും ഗൃഹനാഥന് സൗദി അറേബ്യയില്‍ ഇഖാമ പുതുക്കാം. ജവാസാത്ത് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും ഗൃഹനാഥന്റെ ഇഖാമ പുതുക്കുന്നതിന് അത് തടസമല്ല.

ഇഖാമ പുതുക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിക്കുന്നതോ കുടുംബനാഥന്‍ സൗദി അറേബ്യയിലും ആശ്രിതരില്‍ ആരെങ്കിലും വിദേശത്തും ആണെങ്കിലും ഗൃഹനാഥന്റെ ഇഖാമ പുതുക്കുന്നതിന് തടസമില്ല. വിദേശത്തുള്ളവരുടെ റീ എന്‍ട്രി ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കാനും സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചു.

By Divya