ദോഹ:
റമദാനില്‍ അഞ്ഞൂറിലേറെ ഉൽപന്നങ്ങള് നിയന്ത്രിത വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഗുണനിലവാരമുള്ള ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ പഴം, പച്ചക്കറി വിൽപന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതായും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ വിഭാഗം അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജബര്‍ ആൽഥാനി പറഞ്ഞു.
ഖത്തര്‍ ടി വിക്ക് നൽകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തിൻ്റെയും സമുദ്രവിഭവങ്ങളുടെയും വ്യാപാര നിരീക്ഷണം ശക്തമാക്കിയത് വില ഗണ്യമായി കുറക്കാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് വലിയ നേട്ടമാണ്.
റമദാനില്‍ സബ്സിഡി നിരക്കില്‍ ഇറച്ചി ലഭ്യമാക്കാനുള്ള സംരംഭമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മന്ത്രാലയം ഈ സംരംഭം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.