Mon. Dec 23rd, 2024
കൊൽക്കത്ത:

പശ്​ചിമബംഗാളിൽ പെട്രോൾ ബോംബേറിൽ ആറ്​ ബിജെപി പ്രവർത്തകർക്ക്​ പരി​ക്ക്​. ഇതിൽ രണ്ട്​ പേരുടെ നില ഗുരുതരം. സൗത്ത്​ 24 പർഗാന ജില്ലയിലാണ്​ സംഭവം. വിവാഹത്തിൽ പ​ങ്കെടുത്ത്​ മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ്​ ഇവർക്ക്​ നേരെ ബോംബേറുണ്ടായത്​.

ഉടൻ ത​ന്നെ ആറ്​ പേരെയും കാനിങ്​ സബ്​ഡിവഷൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂൽ​ കോൺഗ്രസാണ്​ ബോംബേറിന്​ പിന്നിലെന്ന്​ ബിജെപി ആരോപിച്ചു. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

അതേസമയം, ബിജെപി പ്രവർത്തകർ ബോംബ്​ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ അത്​ ​പൊട്ടിയാണ്​ അപകടമുണ്ടായ
തെന്ന്​ തൃണമൂൽ കോൺഗ്രസ്​ ആരോപിച്ചു.

By Divya