Mon. Dec 23rd, 2024
അഹമ്മദാബാദ്:

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലും ഇന്ത്യ ജയത്തിനരികെ. ഇന്ത്യയുടെ 365നെതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ മൂന്നാംദിനം ചായയ്ക്ക് പിരിയുമ്പോല്‍ ആറിന് 91 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യയെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ 69 റണ്‍സ് കൂടി വേണം.

ഇതിനിടെ മുന്‍നിര താരങ്ങളെല്ലാം പവലിയനില്‍ തിരിച്ചെത്തി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ അശ്വന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഡാനിയേല്‍ ലോറന്‍സ് (19), ബെന്‍ ഫോക്‌സ് (6) എന്നിവരാണ് ക്രീസില്‍.

By Divya