Fri. Nov 22nd, 2024
ദു​ബൈ:

പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പാ​ക്കേ​ജു​ക​ളു​ടെ പേ​രി​ൽ ഇ​- ​മെ​യി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്നും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി ദു​ബൈ പൊ​ലീ​സ്. പ്ര​ശ​സ്​​ത സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലോ​ഗോ​യും ചി​ത്ര​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്​​താ​ണ്​ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റു​ന്ന​ത്. ന​മ്മു​ടെ അ​ക്കൗ​ണ്ട്​ വ​ഴി പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യു​ന്ന​തോ​ടെ അ​ക്കൗ​ണ്ട്​ പൂ​ർ​ണ​മാ​യും ഹാ​ക്ക്​​ ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്​ ത​ട്ടി​പ്പ്.

ടൂ​റി​സം അ​ട​ക്കം മേ​ഖ​ല​ക​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ പാ​ക്കേ​ജു​ക​ളു​ണ്ടെ​ന്ന രീ​തി​യി​ലാ​ണ്​ ഇ- ​മെ​യി​ൽ വ​രു​ന്ന​ത്. ഇം​ഗ്ലീ​ഷി​​ലും അ​റ​ബി​യി​ലു​മാ​ണ്​ മെ​സേ​ജ്​ വ​രു​ന്ന​ത്. പ​ണം അ​ട​ക്കാ​നു​ള്ള ലി​ങ്കും ഒ​പ്പ​മു​ണ്ടാ​വും. വ​ൻ​കി​ട ക​മ്പ​നി​ക​ളി​ലെ ‘കി​ടി​ല​ൻ’ ഓ​ഫ​റു​ക​ൾ ക​ണ്ട്​ ക​ണ്ണു​ത​ള്ളു​ന്ന​വ​ർ ഇ​ടം​വ​ലം നോ​ക്കാ​തെ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യും.

ഇ​വി​ടെ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടെ അ​ക്കൗ​ണ്ട്​ ഹാ​ക്ക്​ ചെ​യ്യ​പ്പെ​ടും. ​വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി​രി​ക്കും ത​ട്ടി​പ്പു​കാ​രു​ടെ ഓ​പ​റേ​ഷ​ൻ. അ​തി​നാ​ൽ, ആ​രാ​ണ്​ ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്നോ ആ​രു​ടെ അ​ക്കൗ​ണ്ടാ​ണെ​​ന്നോ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല.

By Divya