Thu. Jan 23rd, 2025
തിരുവനന്തപുരം:

ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയിൽ പറയുന്നു. മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ട്.

സ്പീക്കര്‍ക്കെതിരെയും സ്വപ്നയുടെ മൊഴിയുണ്ട്. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും , സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണ്. പല ഉന്നതര്‍ക്കും കമ്മീഷന്‍ കിട്ടി. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാം
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ സര്‍ക്കാര്‍ – കോണ്‍സുലേറ്റ് ഇടപാടില്‍ കണ്ണിയാണ്.

സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തി. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലിൽ വച്ച് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും മൊഴിയിൽ പറയുന്നു. ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തല്‍.

By Divya