Mon. Dec 23rd, 2024
തിരുവനന്തപുരം:

ക്രിസ്തീയ മതവിശ്വാസികളെന്ന മുദ്രകുത്തി ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ ക്രിസ്ത്യന്‍ മതവിശ്വാസിയാണെന്ന പേരില്‍ വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ നടന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

” ദിഷ രവി കേസിന്റെ സമയത്ത് ഹിന്ദുത്വവാദികള്‍ അവര്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് നടത്തിയ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. പക്ഷേ അവര്‍ ക്രിസ്ത്യന്‍ അല്ല. ആണെങ്കില്‍ തന്നെ എന്താണ്. തങ്ങളെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കാന്‍ ബിജെപിയുടെ ‘പുതിയ ഇന്ത്യ’യില്‍ ക്രിസ്ത്യാനി ആയാല്‍ മതിയോ?” ശശി തരൂര്‍ ചോദിച്ചു.

By Divya