Mon. Dec 23rd, 2024
തൊടുപുഴ:

തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി. തൊടുപുഴ സീറ്റ് ഏറ്റെടുക്കില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി. ഇടുക്കിയില്‍ രണ്ടു സീറ്റുകളില്‍ ഇടതുപക്ഷത്തിനായി മാണി വിഭാഗം മത്സരിക്കും.

പി ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ ഇത്തവണ മത്സരം കടുക്കും. കേരള കോണ്‍ഗ്രസ് പോരാട്ടത്തിന് വേദിയാകുന്ന തൊടുപുഴ മണ്ഡലത്തില്‍ ജോസ് കെ മാണി വിഭാഗം ഉന്നതാധികാര സമിതി അംഗം കെ ഐ ആന്റണിയാകും ഇടത് സ്ഥാനാര്‍ത്ഥിയാവുക. തൊടുപുഴ ഏറ്റെടുക്കില്ലെന്ന പ്രചാരണവും ജോസ് വിഭാഗം തള്ളി.

തൊടുപുഴ ആരുടെയും കുത്തക മണ്ഡലം അല്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് സാധ്യത ഉണ്ടെന്നുമാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ പി ജെ ജോസഫ് പ്രചാരണം ആരംഭിച്ചു. ഓദ്യോഗിക പ്രഖ്യാപനം ഉണ്ടായത്തിനു ശേഷം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം.

By Divya