മനാമ:
കൊവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിത യാത്ര സാധ്യമാക്കുന്നതിന് ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ‘അയാട്ട ട്രാവൽ പാസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് ഗൾഫ് എയർ തയ്യാറെടുക്കുന്നു. ഇതിനകം നിരവധി എയർലൈൻസുകൾ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
ആപ്ലിക്കേഷനിലൂടെ ഗൾഫ് എയർ യാത്രക്കാർക്ക് ഒരു ഡിജിറ്റൽ പാസ്പോർട്ട് തയാറാക്കാൻ കഴിയും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ കൊവിഡ് നിബന്ധനകളും മറ്റും അറിയാനും അതിനനുസരിച്ച് യാത്ര ക്രമീകരിക്കാനും ഇതുവഴി സാധിക്കും. പരീക്ഷണ ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാണ് ഇൗ സേവനം ലഭ്യമാവുക.