Mon. Dec 23rd, 2024
തിരുവനന്തപുരം:

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ച് വിവാദമായ ‘വര്‍ത്തമാനം’ സിനിമ തിയറ്ററിലേയ്ക്ക്. മാര്‍ച്ച് 12ന് രാജ്യത്തിനകത്തും പുറത്തുമായി 300 ഓളം തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിർമ്മാതാവും തിരക്കഥാ കൃത്തുമായ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.

ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി സമരവും ഭരണകൂടം സമരത്തെ നേരിടാന്‍ സ്വീകരിച്ച രീതിയുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. മലബാറിലെ മുസ്ലീം പെണ്‍കുട്ടി ജെഎന്‍യുവിലേക്ക് ഗവേഷണത്തിനായി പോകുന്നതും തുടര്‍ന്ന് കടന്ന് പോകേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് പ്രമേയം.

സിനിമയില്‍ പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു, സിദ്ധിഖ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മാര്‍ച്ച് 12ന് കേരളത്തിനകത്തും പുറത്തുമായി 300 ഓളം തിയറ്ററുകളില്‍ റിലീസ് ചെയ്യും.നിർമ്മാണം ആര്യാടന്‍ ഷൗക്കത്തും സംവിധാനം സിദ്ധാര്‍ഥ് ശിവയുമാണ്. സെന്‍സര്‍ ബോര്‍ഡ് ആദ്യം പ്രദര്‍ശനം നിഷേധിച്ച ചിത്രത്തിന് അപ്പീല്‍ പോയാണ് പ്രദര്‍ശന അനുമതി നേടിയത്.

By Divya