Mon. Dec 23rd, 2024
14 farmers missing since Republic Day tractor parade

 

ഡൽഹി:

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകൾ.ഇവര്‍ കസ്റ്റഡിയിൽ ഇല്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളിലും എത്തിയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുമെമെന്ന് കര്‍ഷക നേതാക്കൾ പറയുന്ന.

റിപ്പബ്ലിക് ദിനത്തിൽ ലക്ഷത്തിലധികം കര്‍ഷകര്‍ ട്രാക്ടറുകളിലും നടന്നും ദില്ലിക്കുള്ളിലേക്ക് കയറി. ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 163 കര്‍ഷകരുടെ പട്ടികയാണ് ദില്ലി പൊലീസിന്‍റെ കയ്യിലുണ്ട്. 

ഇതിൽ നൂറിലധികം പേര്‍ ജാമ്യത്തിലിറങ്ങി. മറ്റുള്ളവര്‍ തീഹാര്‍ ജയിലിലുണ്ട്. കാണാതായ കര്‍ഷകരുടെ പേരുകൾ ദില്ലി പൊലീസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവര്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ല.

അതേസമയം കര്‍ഷക പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. ദില്ലി അതിര്‍ത്തികളിൽ കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് നാളേക്ക് 100 ദിവസമാകും. ജനുവരി 26 ലെ സംഭവങ്ങൾക്ക് ശേഷം കര്‍ഷകരുമായി ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ സമരപന്തലുകളിൽ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.

https://www.youtube.com/watch?v=7gWVRLOGSjI

By Athira Sreekumar

Digital Journalist at Woke Malayalam