Thu. Jan 23rd, 2025
three arrested for ATM robbery in Kannur

 

കണ്ണൂർ:

കണ്ണൂർ കല്യാശ്ശേരിയിലെ മൂന്ന് എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ ഹരിയാണ സ്വദേശികളായ മൂന്ന് മോഷ്ടാക്കളെ കേരള പോലീസ് അറസ്റ്റുചെയ്തു. എടിഎമ്മുകള്‍മാത്രം കവര്‍ച്ചചെയ്യുന്ന പ്രൊഫഷണല്‍ സംഘമാണ് ഇവര്‍. വീടുകളില്‍നിന്ന് ഹരിയാന പോലീസിന്റെ സഹായത്തോടെയാണ് പിടിച്ചത്. 

എടിഎമ്മുകളില്‍നിന്ന് കവര്‍ച്ചചെയ്ത 24.11 ലക്ഷത്തില്‍ 16.40 ലക്ഷം രൂപ ഇവരില്‍നിന്ന് കണ്ടെടുത്തു. എടിഎം കാഷ് ബോക്‌സ് കടത്തിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറാണ് നുമാന്‍. ബന്ധുക്കളായ ഏഴു പ്രതികളില്‍ നാലുപേര്‍ ഉടന്‍ പിടിയിലാകുമെന്നും കമ്മിഷണര്‍ അറിയിച്ചു.

ഫെബ്രുവരി 21-നാണ് കവര്‍ച്ച നടന്നത്. മാങ്ങാട് ബസാറിലെ ഇന്ത്യാ വണ്‍ എടിഎം കല്യാശ്ശേരി ഹൈസ്‌കൂളിന് സമീപത്തെ എസ്ബിഐ എടിഎം, ഇരിണാവ്, റോഡ് കവലയ്ക്ക് സമീപത്തെ പിസിആര്‍ ബാങ്കിന്റെ എടിഎം എന്നിവയാണ് കവര്‍ന്നത്. 

https://www.youtube.com/watch?v=TGiUC1EnZVA

By Athira Sreekumar

Digital Journalist at Woke Malayalam