കുന്നത്തുനാട്:
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് എതിരെ എറണാകുളത്ത് പ്രാദേശിക പ്രതിഷേധം. കുന്നത്തുനാട് മണ്ഡലത്തിലാണ് പരാതികൾ ഉയർന്നിട്ടുള്ളത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് സേവ് സിപിഎം ഫോറത്തിന്റെ പേരിൽ പോസ്റ്ററുകൾ പതിച്ചു. ‘കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് ? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ ? പ്രതിഷേധിക്കുക സഖാക്കളെ’ എന്നാണ് പോസ്റ്റർ. സ്ഥാനാർത്ഥി നിർണയം പുനപരിശോക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും പോസ്റ്ററില്‍ ഉന്നയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് സിപിഎം സെക്രട്ടേറിയറ്റ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി ചേര്‍ന്നത്. കുന്നത്തുനാട്ടില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത് മുന്‍ കോണ്‍ഗ്രസ് ഭാരവാഹി കൂടിയായിരുന്ന ശ്രീനിജന്‍ ആണ്. ഇതിനെതിരെയാണ് പ്രദേശികമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നിരവധി പേരുണ്ട്. അങ്ങനെയിരിക്കെ ഈയടുത്ത കാലത്ത് സിപിഎമ്മലേക്ക് എത്തിയ ശ്രീനിജന് സീറ്റ് നല്‍കുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ട്.
അതേസമയം, സ്ഥാനാർത്ഥി ആരാകുമെന്ന് സിപിഎം ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി സിവി ദേവദർശന്‍ പ്രതികരിച്ചു. നിലവില്‍ അവിടെ കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രന്‍ ആണ് മത്സരിക്കുന്നത്. പോസ്റ്ററിനു പിന്നിൽ കോൺഗ്രസ് എംഎൽഎ ആണെന്നുമാണ് ൽ പ്രദേശിക നേതാക്കള്‍ പറയുന്നത്. മാത്രമല്ല, പോസ്റ്ററുകള്‍ പതിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉചിതമായ സമയത്ത് തങ്ങള്‍ പുറത്തുവിടുമെന്നും സിപിഎം നേതാക്കള്‍ പ്രതികരിച്ചു.
https://www.youtube.com/watch?v=Qj3hfR6jTkQ&t=45s