മസ്കറ്റ്:
പിസിആറിന് ബദലായി ഉപയോഗിക്കാവുന്ന പുതിയ കൊവിഡ് പരിശോധനരീതി വികസിപ്പിച്ചെടുത്ത് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഗവേഷകർ. കുറഞ്ഞ ചെലവുവരുന്ന ഈ പരിശോധന വഴി 20 മുതൽ 30 മിനിറ്റ് വരെ സമയത്തിനുള്ളിൽ ഫലമറിയാൻ സാധിക്കും. റാപിഡ് ആൻഡ് സെൻസിറ്റിവ് കളറോമെട്രിക് റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ ലൂലൂപ്തെർമി യേറ്റഡ്ഐസോതെർമൽ ആംപ്ലിഫിക്കേഷൻ (ആർടി- ലാംപ്) അടിസ്ഥാനമാക്കിയാണ് പുതിയ പരിശോധനരീതിയിൽ രോഗനിർണയം നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസ മന്തമന്ത്രാലയത്തിന്റെ കൊവിഡ്-19 റിസർച് പ്രോഗ്രാമിന്റെ ധനസഹായത്തോടെ നടന്ന ഗവേഷണത്തിന് ഡോ ഹയ്തം അലിയാണ് നേതൃത്വം നൽകിയത്. നിലവിലെ അവസ്ഥയിൽ ആർടിപിസിആറിന് പകരമായി ഉപയോഗിക്കാവുന്ന പരിശോധനരീതിയാണ് ഇതെന്ന് ഗവേഷണ പ്രോജക്ടിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ അലി പറഞ്ഞു.
കോവിഡ് വൈവൈറസിന്റെ 80 വൈറൽ ജെനോം പതിപ്പുകൾ വരെ കണ്ടെത്താൻ നിലവിൽ സാധിക്കും. വരുംനാളുകളിൽ ഇത് കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ അലി പറഞ്ഞു