Mon. Dec 23rd, 2024
ഫറ്റോര്‍ഡ:

ഐ എസ് എല്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും. മുംബൈ സിറ്റി ആദ്യ സെമിയുടെ ഒന്നാംപാദത്തില്‍ എഫ് സി ഗോവയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ സിറ്റി ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. 20 കളിയില്‍ 12 ജയവും നാല് തോല്‍വിയും നാല് സമനിലയുമടക്കം 40 പോയിന്റുമായാണ് മുംബൈ ഒന്നാമതെത്തിയത്. ഇതേ പോയിന്റാണെങ്കിലും നിലവിലെ ചാന്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ , മുംബൈ പിന്നിലാക്കിയത് ഗോള്‍ ശരാശരിയില്‍.

ഇതോടെ എ എഫ് സി ചാന്പ്യന്‍സ് ലീഗിനും മുംബൈ യോഗ്യത നേടി. 35 ഗോള്‍ നേടിയ മുംബൈ വഴങ്ങിയത് 18 ഗോള്‍. ആഡം ലേ ഫോന്‍ഡ്രേ, ബാര്‍ത്തലോമിയോ ഒഗ്ബചേ എന്നിവരുടെ സ്‌കോറിംഗ് മികവിലാണ് മുംബൈയുടെ മുന്നേറ്റം. ഗോളിയും നായകനുമായ അമരീന്ദര്‍ സിഗും മികച്ച ഫോമില്‍. ഗോവയുടെ മുന്‍ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ തന്ത്രങ്ങളുമായാണ് മുംബൈ ആദ്യ കിരീടത്തിനായി പൊരുതുന്നത്.

By Divya