Thu. Jan 23rd, 2025
ഇസ്‌ലാമബാദ്:

പാകിസ്താനില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനൊരുങ്ങി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാന സീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകുന്നതെന്ന് പാകിസ്താന്‍ തെഹ്‌രീക് -ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

സെനറ്റിലെ 37 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ധനകാര്യ മന്ത്രി പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഫലങ്ങളും വന്നിട്ടില്ലെങ്കിലും വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാനാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ തീരുമാനം.

പാര്‍ലമെന്റിലെ സെനറ്റില്‍ പ്രതിപക്ഷത്തേക്കാള്‍ മുന്‍തൂക്കം നേടാനുള്ള നീക്കത്തിലായിരുന്നു പിടിഐ. ഇതുവരെ വന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ സെനറ്റില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നേടാനായിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പക്ഷെ ധനകാര്യമന്ത്രിയായ അബ്ദുള്‍ ഹാഫിസ് ഷെയ്ഖിന്റെ പരാജയം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

By Divya