Wed. Nov 6th, 2024
ദു​ബായ്:

ദു​ബായ് സ​ർ​ക്കാ​റിൻ്റെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ദു​ബായ് പൊ​ലീ​സ് അ​തി​വേ​ഗ സേ​വ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​യ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​റും അ​ഞ്ചു മി​നി​റ്റി​ന​കം ന​ൽ​കാ​നു​ള്ള പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ചു.

നേ​ര​ത്തേ ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്ന സേ​വ​ന​മാ​ണ് ഞൊ​ടി​യി​ട​യി​ൽ ദു​ബായ് പൊ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എഐ) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ഇൗ ​സേ​വ​നം ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ലും ല​ഭ്യ​മാ​ണ്. ഇ​ത് പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് 65 ശ​ത​മാ​നം കു​റ​യ്ക്കും.

ദു​ബൈ പൊ​ലീ​സ് ന​ൽ​കു​ന്ന സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സേ​വ​നം. വ്യ​ക്തി​ഗ​ത അ​ഭ്യ​ർ​ഥ​ന​ക​ൾ 100 ശ​ത​മാ​നം വി​ജ​യ​മാ​ണെ​ന്നും സേ​വ​നം നേ​ടി​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​രാ​തി​ക്കി​ട ന​ൽ​കാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ക​ഴി​യു​ന്ന​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

By Divya