Fri. Jan 10th, 2025
തിരുവനന്തപുരം:

സെക്രട്ടറിയറ്റിലെയും രാജ്ഭവനിലെയും മുഴുവൻ ജീവനക്കാർക്കും കൊവിഡ് വാക്സീൻ നൽകാൻ തീരുമാനം. ഇന്നും നാളെയും പ്രത്യേക കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാകും കുത്തിവയ്പ്പ് നൽകുക. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെയാണ് വാക്സിനേഷൻ ക്യാമ്പ്. വാക്സീൻ സ്വീകരിക്കുന്നവർ ഔദ്യോഗിക തിരിച്ചറിയൽ രേഖയും ആധാർ കാർഡും കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

By Divya