Wed. May 8th, 2024
ദ​​മ്മാം:

ഗാ​​ർ​​ഹി​​ക-​​വാ​​ണി​​ജ്യ ആ​​വ​​ശ്യ​​ങ്ങ​​ൾ മു​​ൻ​​നി​​ർ​​ത്തി ആ​​വി​​ഷ്‌​​ക​​രി​​ച്ച സൗ​​രോ​​ർ​​ജ പ​​ദ്ധ​​തി​​ക​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങി സൗ​​ദി. ഈ ​​മാ​​സം ത​​ന്നെ ഇ​​തു​​സം​​ബ​​ന്ധി​​ച്ച കൂ​​ടു​​ത​​ൽ ആ​​സൂ​​ത്രി​​ത നീ​​ക്ക​​ങ്ങ​​ളും ന​​ട​​പ​​ടി​​ക​​ളും ഉ​​ണ്ടാ​​വു​​മെ​​ന്ന് ഊ​​ർ​​ജ​​കാ​​ര്യ മ​​ന്ത്രി അ​​ബ്‌​​ദു​​ൽ അ​​സീ​​സ് ബി​​ൻ സ​​ൽ​​മാ​​ൻ പ​​റ​​ഞ്ഞു. ഗു​​ണ​​മേ​​ന്മ​​യു​​ള്ള സൗ​​രോ​​ർ​​ജ പ്ലാ​​ൻ​​റു​​ക​​ൾ സ്ഥാ​​പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ചില​​വും അ​​നു​​ബ​​ന്ധ വി​​വ​​ര​​ങ്ങ​​ളും ആ​​ഴ്ച​​ക​​ൾ​​ക്ക​​കം പ്ര​​ഖ്യാ​​പി​​ക്കും.

സൗ​​ദി​​യു​​ടെ സ്വ​​പ്‌​​ന​​ന​​ഗ​​ര പ​​ദ്ധ​​തി​​യാ​​യ ‘നി​​യോ​​മി​​ൽ’​​സൗ​​രോ​​ർ​​ജ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​നാ​​യെ​​ന്നും അ​​ത് വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​വു​​ന്നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വേ​​ൾ​​ഡ് എ​​ന​​ർ​​ജി ഫോ​​റ​​വും യൂ​​റോ​​പ്യ​​ൻ യൂ​​ണിയ​​നും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ ച​​ട​​ങ്ങി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. എ​​ണ്ണ​​യി​​ത​​ര വ​​രു​​മാ​​നം വ​​ർ​​ദ്ധിപ്പി​​ക്ക​​ലും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ഊ​​ർ​​ജ സ്രോ​​ത​​സ്സു​​ക​​ളു​​ടെ സാ​​ധ്യ​​ത​​ക​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്ത​​ലു​​മാ​​ണ് പ​​ദ്ധ​​തി​​യു​​ടെ മു​​ഖ്യ​​ല​​ക്ഷ്യം.

By Divya