Sat. May 4th, 2024
തിരുവനന്തപുരം:

ദേശീയ അവാര്‍ഡിനുള്ള തമിഴ്-മലയാളം മേഖല ജൂറിയുടെ നോമിനേഷനുകള്‍ സമര്‍പ്പിച്ചു. തമിഴ് നടന്‍ പാര്‍ത്ഥിപനാണ് മികച്ച നടനായി ജൂറിയിലെ ഭൂരിഭാഗം അംഗങ്ങളും ശുപാര്‍ശ ചെയ്തത്. പാര്‍ത്ഥിപന്‍ സംവിധാനം രചനയും സംവിധാനവും നിര്‍വഹിച്ച ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടനെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഒത്ത സെരുപ്പിന് മറ്റ് അഞ്ച് വിഭാഗങ്ങളില്‍ കൂടി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ഏഴ് നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രം, സംവിധാനം, അഭിനയം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിലാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വാസന്തി, ലിജോ പെല്ലിശ്ശേരിയുടെ ജെല്ലിക്കട്ട്, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി 17 മലയാള ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി മത്സരത്തിനുണ്ട്.

അഞ്ച് മേഖലാ ജൂറികളാണ് ദേശീയ അവാര്‍ഡിനുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തുന്നത്. മലയാളത്തില്‍ നിന്നുള്ള 65 ചിത്രങ്ങളുള്‍പ്പെടെ 109 ചിത്രങ്ങളാണ് തമിഴ്-മലയാളം മേഖല ജൂറിക്ക് മുന്‍പിലെത്തിയത്.

By Divya