Fri. Apr 26th, 2024
മുംബൈ:

ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന. ഇവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ്​ റെയ്​ഡ്​. നിർമാതാവും സംരംഭകനുമായ മധു വർമ മന്തേന​യുടെ വീട്ടിലും ആദായ നികുതി വകുപ്പ്​ റെയ്​ഡ്​ നടത്തുന്നുണ്ട്​.

മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലാണ്​ റെയ്​ഡ്​. നികുതി വെട്ടിപ്പ്​ നടത്തു​ന്നുവെന്ന ആരോപണത്തെ തുടർന്നാണ്​ പരിശോധന. ദേശീയ വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പറയുന്ന വ്യക്തികളാണ്​ അനുരാഗ്​ കശ്യപും തപ്​സി പന്നുവും. കർഷക സമരവുമായി ബന്ധപ്പെട്ട്​ തപ്​സി പന്നു നടത്തിയ പരാമർശങ്ങൾ കേന്ദ്രത്തിനെ ചൊടിപ്പിച്ചിരുന്നു.

By Divya