Fri. Mar 29th, 2024
ന്യൂഡൽഹി:

ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പരാതി പരിഗണിക്കുമ്പോള്‍ നടത്തിയ പരാമര്‍ശങ്ങളുടേയും നിലപാടുകളുടേയും പശ്ചാത്തലത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവെക്കണം എന്ന് വനിതാ സംഘടനകൾ. ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്നും പരസ്പര സമ്മത്തോടെയുള്ള ലൈംഗിക ബന്ധം ക്രൂരമായാൽ ബലാൽസംഗം ആകുമോ എന്നുമുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം ഏറെ വിവാദം ആയതിന് പിന്നാലെയാണ് ആവശ്യം.

വിവാഹ ജീവിതങ്ങളില്‍ സംഭവിക്കുന്ന ബലാത്സംഗങ്ങളെയും ഇരയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നതും സ്ത്രീത്വത്തിന് എതിരായ നിലപാടാണെന്ന് വനിതാ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ശരദ് അരവിന്ദ് ബോംബ്ഡെ രാജി വക്കണമെന്നാണ് നാലായിരത്തിലധികം പ്രമുഖര്‍ അടങ്ങിയ വനിതാ സംഘടനകളുടെ സംയുക്ത ആവശ്യം.

By Divya