Wed. Jan 22nd, 2025
ബെയ്​ജിങ്​:

സർക്കാർ വിരുദ്ധ നിലപാടുകളുടെ പേരിൽ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായി മാറിയ ആലിബാബ, ആന്‍റ്​ ഗ്രൂപ്​ സ്ഥാപനങ്ങളുടെ മേധാവി ജാക്​ മാക്ക്​ ചൈനയിൽ ഏറ്റവും വലിയ സമ്പന്നനെന്ന പദവി നഷ്​ടമായി. 2020ലും 2019ലും ഒന്നാം സ്​ഥാനത്ത്​ വെല്ലുവിളികളില്ലാതെ തുടർന്ന മാ ഏറ്റവും പുതിയ റിപ്പോർട്ടിൽ നാലാംസ്​ഥാനത്തേക്കു വീണു.

കുടി​വെള്ള കമ്പനി നോങ്​ഫു സ്​പ്രിങ്​ ഉടമ ഷോങ്​ ഷാൻഷാൻ, ടെൻസെന്‍റ്​ ഹോൾഡിങ്ങിന്‍റെ പോണി മാ, ഇ- കൊമേഴ്​സ്​ രംഗത്തെ പുതിയ സാന്നിധ്യമായ പിൻഡുവോഡോയുടെ മുതലാളി കോളിൻ ഹുവാങ്​ എന്നിവരാണ്​ ആദ്യ മൂന്നു പദവികളിലുള്ളവർ.

ജാക്​ മായുടെ ആന്‍റ്​ ഗ്രൂപിനും ആലിബാബക്കും മേൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ചുമത്തിയതോടെ ഇരു കമ്പനികളുടെയും വിപണി നിയന്ത്രണം താഴോട്ടാണ്​.

By Divya